നവാസുദ്ദീന്‍ സിദ്ധിഖിയുടെ 'രമണ്‍ രാഘവ്' ട്രെയിലര്‍ കാണാം

അറുപതുകളുടെ പകുതിയില്‍ ബോംബെ നഗരത്തിന്റെ പേടിസ്വപ്നമായിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉത്ഘാടനചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

നവാസുദ്ദീന്‍ സിദ്ധിഖിയുടെ

നവാസുദ്ദീന്‍ സിദ്ധിഖി നായകനാകുന്ന പുതിയ ചിത്രം 'രമണ്‍ രാഘവി'ന്‍റെ ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങി. 'സൈക്കോജിക്കല്‍ ത്രില്ലറായ ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.

അറുപതുകളുടെ പകുതിയില്‍ ബോംബെ നഗരത്തിന്റെ പേടിസ്വപ്നമായിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉത്ഘാടനചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ടൈറ്റില്‍ റോള്‍ ആയ രമണ്‍ രാഘവിന്റെ വേഷത്തില്‍ എത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നു.

ചിത്രം ജൂലൈ 24-ന് തീയറ്ററുകളിലെത്തും.