റംസാന്‍ മാസത്തില്‍ യുഎഇയില്‍ ജോലി സമയം ക്രമപ്പെടുത്തി

പൊതു മേഖലാ തൊഴിലാളികളുടെ ജോലി സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ആയി നിജപ്പെടുത്തി. മാനവ വിഭവശേഷി മന്ത്രാലയമാണ് ജോലി സമയം ക്രമപ്പെടുത്തിയത്

റംസാന്‍ മാസത്തില്‍ യുഎഇയില്‍ ജോലി സമയം  ക്രമപ്പെടുത്തി

റംസാന്‍ മാസത്തില്‍ യുഎഇയില്‍ പൊതു മേഖലാ തൊഴിലാളികളുടെ ജോലി സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ആയി നിജപ്പെടുത്തി. മാനവ വിഭവശേഷി മന്ത്രാലയമാണ് ജോലി സമയം ക്രമപ്പെടുത്തിയത്. 2012 ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണിത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ജോലി സമയം തൊഴില്‍ മന്ത്രാലയം ഇതുവരെ ക്രമപ്പെടുത്തിയിട്ടില്ല.

ജൂണ്‍ അഞ്ചിന് ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് റംസാന്‍ ആരംഭം കണക്കാക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് ഉയരുന്നതിനാല്‍ വൃതം എടുക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 42 ഡിഗ്രിയും റംസാന്‍ അവാസന നാളുകളില്‍ ചൂട് 44 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.

Story by