റംസാനില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം രണ്ട് മണിക്കൂര്‍ കുറച്ചു

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ആയി നിജപ്പെടുത്തി. മാനവ വിഭവശേഷി മന്ത്രാലയമാണ് ജോലി സമയം ക്രമപ്പെടുത്തിയത്.ഇത് പ്രകാരം രണ്ട് മണിക്കൂറിന്റെ കുറവാണ് ജോലി സമയത്തിലുണ്ടായത്.

റംസാനില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം രണ്ട് മണിക്കൂര്‍ കുറച്ചു

ദുബൈ: റംസാന്‍ മാസത്തില്‍ യുഎഇയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ആയി നിജപ്പെടുത്തി. മാനവ വിഭവശേഷി മന്ത്രാലയമാണ് ജോലി സമയം ക്രമപ്പെടുത്തിയത്.ഇത് പ്രകാരം രണ്ട് മണിക്കൂറിന്റെ കുറവാണ് ജോലി സമയത്തിലുണ്ടായത്.  2012 ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണിത്.

പൊതു മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ തന്നെ നിജപ്പെടുത്തിയിരുന്നു. രാവിലെ ഒന്‍പത് മുതല്‍ രണ്ട് മണിവരെയാണ് പൊതു മേഖലാ തൊഴിലാളികളുടേയും ജോലി സമയം.

ജൂണ്‍ അഞ്ചിന് ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് റംസാന്‍ ആരംഭം കണക്കാക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് ഉയരുന്നതിനാല്‍ വൃതം എടുക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 42 ഡിഗ്രിയും റംസാന്‍ അവാസന നാളുകളില്‍ ചൂട് 44 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.

Story by
Read More >>