രജനികാന്തിന്റെ 'കബാലി' ; ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ കാത്തിരുന്ന രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം'കബാലി'യുടെ ടീസര്‍ പുറത്തിറങ്ങി. യുട്യൂബില്‍ റിലീസ് ചെയ്ത് 3൦ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ...

രജനികാന്തിന്റെ

gnhdh

ആരാധകര്‍ കാത്തിരുന്ന രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം'കബാലി'യുടെ ടീസര്‍ പുറത്തിറങ്ങി. യുട്യൂബില്‍ റിലീസ് ചെയ്ത് 3൦ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഏകദേശം 50,00 ആളുകളോളം ടീസര്‍ കണ്ടുകഴിഞ്ഞു.

രജനികാന്ത് ഒരു അധോലോക നായകന്‍റെ വേഷത്തില്‍ എത്തുന്ന 'കബാലി'യില്‍ രാധിക ആപ്തെയാണ് നായിക. പ്രകാശ്‌ രാജ്, ധന്സിക, കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിജയ്‌ ചിത്രം 'തെരി'യുടെ നിര്‍മ്മാതാവായ കലൈപുലി എസ് താനു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.രഞ്ജിത്ത് ആണ്.


ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പ് മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഈദിനോടനുബന്ധിച്ച് 'കബാലി' റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.