കണ്ണൂരിലെ സംഘര്‍ഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി; മറുപടിയുമായി പിണറായി

പ്രധാനമന്ത്രിയെ കാണുക എന്നുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ പ്രധാന ഉദ്ദേശമെങ്കിലും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, രാജ്‌നാഥ് സിംഗ്, കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെയും പിണറായി കണ്ടിരുന്നു.

കണ്ണൂരിലെ സംഘര്‍ഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്   കേന്ദ്ര ആഭ്യന്തരമന്ത്രി; മറുപടിയുമായി പിണറായി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരെ കാണാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കണ്ണൂരിലെ സംഘര്‍ഷം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കണ്ണുരില്‍ സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി പ്രവര്‍ത്തകരെ നിങ്ങള്‍ സമാധാനിപ്പിച്ചാല്‍ സിപിഐഎം പ്രവര്‍ത്തകരുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നായിരുന്നു രാജ്‌നാഥ് സിംഗിന് പിണറായിയുടെ മറുപടി.

പ്രധാനമന്ത്രിയെ കാണുക എന്നുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ പ്രധാന ഉദ്ദേശമെങ്കിലും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, രാജ്‌നാഥ് സിംഗ്, കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെയും പിണറായി കണ്ടിരുന്നു.

എന്ത് സഹായത്തിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും ഇതൊരു വീടായി കരുതിക്കോളുവെന്നും ചര്‍ച്ചക്കിടെ മോദി പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനവും റബ്ബര്‍ വ്യവസായവും സംബന്ധിച്ച് സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ആധാര്‍, ജന്‍ധന്‍, ഡിജിറ്റല്‍ മേഖലയിലെ മുന്നേറ്റം എന്നിവയില് മുന്നേറാന്‍ കേരളത്തിന് സാധിക്കണമെന്നും മോഡി പറഞ്ഞു.

ആയുര്‍വേദത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കണം; മത്സ്യബന്ധനം പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തല്‍, ആധാര്‍ വ്യാപിപ്പിക്കുക തുടങ്ങിവക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും മോദി പറഞ്ഞു. ദേശീയ പാത വികസനത്തിന്റെ പ്രധാന തടസമായി നിലനില്‍ക്കുന്ന സ്ഥമെടുപ്പ് പൂര്‍ത്തിയായാല്‍ പണം നല്‍കുമെന്നും മോദി വ്യക്തമാക്കി. കൂടംകുളം വൈദ്യുതി നിലയം , റബ്ബര്‍ താങ്ങുവില എന്നി വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു. ജിഎസ്ടി ബില്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>