കാല്‍മുട്ടു വേദനയുമായി വന്ന രോഗിയെ സിദ്ധവൈദ്യന്‍ തിരുമ്മി കിടത്തി; രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയതിനു പിറകേ സിദ്ധവൈദ്യന്‍ മുങ്ങി

കുഴമ്പിട്ടു തീര്‍ന്നയുടനെ കുഴഞ്ഞുവീണ ജോസഫിനെ നാട്ടുകാര്‍ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാല്‍മുട്ടു വേദനയുമായി വന്ന രോഗിയെ സിദ്ധവൈദ്യന്‍ തിരുമ്മി കിടത്തി; രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയതിനു പിറകേ സിദ്ധവൈദ്യന്‍ മുങ്ങി

രാജക്കാട് ടൗണില്‍ സിദ്ധവൈദ്യനെന്ന വ്യാജേന ജനങ്ങളെ ചികിത്സിച്ചയാള്‍ മുങ്ങി. കാല്‍മുട്ടു വേദനയുമായി നടന്നു വന്ന രോഗിയെ ചികിത്സിച്ച് കുഴപ്പത്തിലാക്കിയ ശേഷമാണ് വൈദ്യര്‍ നാടുവിട്ടത്. ചിക്തതേടിവന്ന രോഗിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഗജേന്ദ്രന്‍ എന്നു പേരുള്ള വൈദ്യനും സംഘവും തമിഴ്‌നാട്ടില്‍ നിന്നുമാണ് രാജക്കാട്ട് എത്തിയത്. ലോട്ടറി കച്ചവടക്കാരനായ എല്ലക്കല്‍ സ്വദേശി മുണ്ടപ്ലാക്കല്‍ ജോസഫിനെയാണ് ഗജേന്ദ്രന്‍ ചികിത്സിച്ചത്. കാല്‍മുട്ടു വേദനയുമായി വൈദ്യനെ കാണാനെത്തിയ ജോസഫിനെ കാല്‍മുട്ടില്‍ കുഴമ്പിട്ടു തിരുമ്മിയാണ് ഗജേന്ദ്രന്‍ കിടത്തിയത്. കുഴമ്പിട്ടു തീര്‍ന്നയുടനെ കുഴഞ്ഞുവീണ ജോസഫിനെ നാട്ടുകാര്‍ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി വൈദ്യശന തേടിയെത്തിയപ്പോഴേക്കും ചികിത്സാ സംഘം വാനില്‍ മുങ്ങിയിരുന്നു. തമിഴ്നാട്ടില്‍നിന്നും ഇടുക്കിയിലേക്ക് പച്ചമരുന്നുകളും വാറ്റുമരുന്നുകളും എന്ന പേരില്‍ വ്യാജമരുന്നുകളുമായി ഇത്തരം ചികിത്സാസംഘങ്ങള്‍ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറ്ഞഞു. സര്‍വരോഗസംഹാരികളായ മരുന്നുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

ഇവര്‍ വിതരണം ചെയ്യുന്ന നോട്ടീസുകളിലെ ഫോണ്‍നമ്പരുകളും വ്യാജമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു പ്രദേശത്തും സ്ഥിരം തമ്പടിക്കാത്ത ഇവര്‍ വ്യാജമരുന്നുകള്‍ വിറ്റഴിച്ച് വന്‍ തുകകളാണ് സമ്പാദിക്കുന്നത്.

Read More >>