ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജനകീയ മുന്നേറ്റം നടക്കുമെന്ന് ഓ രാജഗോപാല്‍

ബിജെപി ഇത്തവണ അക്കൗണ്ട്‌ തുറക്കുമെന്നും നേമത്ത് തികഞ്ഞ വിജയ ആത്മവിശ്വാസസത്തിലാണ് എന്നും രാജഗോപാല്‍ കൂട്ടി ചേര്‍ത്തു.

ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജനകീയ മുന്നേറ്റം നടക്കുമെന്ന് ഓ രാജഗോപാല്‍

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം നേമം നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഓ. രാജഗോപാല്‍ രാവിലെ കവടിയാര്‍ ജവഹര്‍ നഗര്‍ സ്കൂളില്‍ വോട്ട് ചെയ്തു.

കേരളത്തില്‍ മുഴുവന്‍ ഇപ്പോള്‍ ഒരു തരംഗം നടക്കുകയാണ് എന്നും, കേരളത്തിലെ അഴിമതി-   അക്രമണ രാഷ്ട്രീയങ്ങള്‍ക്ക് ബദലായി നടക്കുന്ന ഈ തരംഗം സ്വാഭാവികമാണ് എന്നും കേരള തനിമ നിലനിര്‍ത്താന്‍ ബിജെപി ഭരണത്തില്‍ വരണമെന്നും രാജഗോപാല്‍ പറഞ്ഞു.


"എന്റെ ഒരു വിലയിരുത്തല്‍ വച്ച് കേരളത്തില്‍ ഒരു തനിമ ഉണ്ടാക്കിയത് നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ഒക്കെയാണ്, അതിനു വഴി മുടക്കിയത് യുഡിഎഫ്-എല്‍ഡിഎഫ് ഭരണകൂടങ്ങളാണ്. ഇനി വീണ്ടും കേരളത്തിലേക്ക് ആ തനിമ തിരിച്ചു കൊണ്ട് വരാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ."

ബിജെപി ഇത്തവണ അക്കൗണ്ട്‌ തുറക്കുമെന്നും നേമത്ത് തികഞ്ഞ വിജയ ആത്മവിശ്വാസസത്തിലാണ് എന്നും രാജഗോപാല്‍ കൂട്ടി ചേര്‍ത്തു. നേമത്തെ പ്രധാന മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് എന്നും അദ്ദേഹം പറഞ്ഞു.