സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയേയും പ്രതിപക്ഷനേതാവിനെയും ഹിന്ദുവാക്കി രാഹുല്‍ ഈശ്വര്‍

സംസ്ഥാനത്ത് ആദ്യമായി ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും ഹിന്ദു പ്രതിപക്ഷ നേതാവും അധികാരമേല്‍ക്കുന്നത് ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയേയും പ്രതിപക്ഷനേതാവിനെയും ഹിന്ദുവാക്കി രാഹുല്‍ ഈശ്വര്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയേയും പ്രൊഫ. സി രവീന്ദ്ര നാഥിനേയും പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തലയേയും ഹിന്ദുവായി ചിത്രീകരിച്ച് രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്. സംസ്ഥാനത്ത് ആദ്യമായി ഒരു ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും ഹിന്ദു പ്രതിപക്ഷ നേതാവും അധികാരമേല്‍ക്കുന്നത് ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയുടെ ഫലമായാണെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ഇസ്‌ലാം- ക്രിസ്ത്യന്‍ സമുദായാഗംങ്ങളായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അതില്‍ നിന്നും വിഭിന്നമായി ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൊഫ. സി രവീന്ദ്രനാഥിനെ വകുപ്പ് ചുമതലയേല്‍പ്പിക്കുകയായിരുന്നു. പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ല എന്ന് ഉമ്മന്‍ചാണ്ടി അറിയച്ചതനുസരിച്ച് കോണ്‍ഗ്രസ് രമേശ് ചെന്നിത്തലയെ ചുമതലയേല്‍പ്പി്കുകയും ചെയ്തിരുന്നു.


കേരളത്തിലുണ്ടായ ഈ മാറ്റങ്ങള്‍ ബിജെപിയുടെ വളര്‍ച്ചയേയും സ്വാധീനത്തേയുമാണ് കാണിക്കുന്നതെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.