ചൈനീസ് ഉദ്യോഗസ്ഥരെ 'മര്യാദയില്ലാത്തവര്‍' എന്ന് വിളിച്ചു ബ്രിട്ടീഷ് രാജ്ഞി

സാധാരണ ഗതിയില്‍ രാജ്ഞിയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ഒരു കാരണവശാലും 'റെക്കോര്‍ഡ്‌' ചെയ്യരുത് എന്ന്മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാറുള്ളത്താണ്.

ചൈനീസ് ഉദ്യോഗസ്ഥരെ

ലണ്ടന്‍: ബക്കിംഹാംകൊട്ടാരത്തില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബത്ത്‌ II ചൈനീസ് ഉദ്യോഗസ്ഥരെ 'മര്യാദയില്ലാത്തവര്‍' എന്ന് വിശേഷിപ്പിച്ചത് ചര്‍ച്ചയാകുന്നു.

വളരെ അപൂര്‍വ്വമായി മാത്രം രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്ന രാജ്ഞിയുടെ ഈ ശബ്ദശകലം കൊട്ടാരത്തിലെ ഒരു പരിപാടി കവര്‍ ചെയ്യാന്‍ എത്തിയ മാധ്യമത്തിനാണ് ലഭിച്ചത്. സാധാരണ ഗതിയില്‍ രാജ്ഞിയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ഒരു കാരണവശാലും 'റെക്കോര്‍ഡ്‌' ചെയ്യരുത് എന്ന്മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാറുള്ളത്താണ്.


കൊട്ടാരത്തിലെ ഔദ്യോഗിക ക്യാമറമാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമുള്ള സംഭാഷണത്തില്‍ ചൈനീസ്‌ രാഷ്ട്രപതി രാജ്യം സന്ദര്‍ശിക്കുന്ന കാര്യം പറയുന്ന ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥനോട് ചൈനയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ അംബാസഡറോഡ് വളരെമോശമായിയാണ് പെരുമാറുന്നത് എന്നാണ് രാജ്ഞി പറയുന്നത്.

ഇത് ആദ്യമായിയല്ല ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ചൈനീസ്‌ ഉദ്യോഗസ്ഥരെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ പൊതു വേദികളില്‍ നടത്തുന്നത്. മുന്‍പ്ചാള്‍സ് രാജകുമാരനും ഇതേ പോലെ ചൈനീസ്‌ ഉദ്യോഗസ്ഥരെ പറ്റി മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.