ഖത്തറില്‍ മരണപ്പെടുന്ന വിദേശികളെ നാട്ടിലെത്തിക്കാന്‍ ഏകജാലക സംവിധാനം

പുതിയ സംവിധാനം വന്നതോടെ മുഴുവന്‍ നടപടിക്രമങ്ങളും ഇനി ഒരു ഓഫീസില്‍ തന്നെ പൂര്‍ത്തിയാക്കാനാവും.

ഖത്തറില്‍ മരണപ്പെടുന്ന വിദേശികളെ നാട്ടിലെത്തിക്കാന്‍ ഏകജാലക സംവിധാനം

ദോഹ: ഖത്തറില്‍ മരണപ്പെടുന്ന വിദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തുക്കുന്നതിന് ഏകജാലക സംവിധാനം നിലവില്‍ വന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ രേഖകളും നടപടി ക്രമങ്ങളും ഒരു സ്ഥലത്ത് തന്നെ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുകയാണ് പുതിയ സംവിധാനം വഴി ലക്ഷ്യമിടുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എച്ച്ആര്‍ വകുപ്പിന് പിറകിലായി ആരംഭിച്ച പുതിയ കാര്യാലയം പൊതു സുരക്ഷാ വിഭാഗം ഡയരക്ടടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ഉദ്ഘാടനം ചെയ്തു.


ഇതുവരെ ആഭ്യന്തര വകുപ്പില്‍ നിന്നുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ശേഷം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ആരോഗ്യ ഉന്നതാധികാര സമിതി, പൊതുജനാരോഗ്യ മന്ത്രാലയം, എംബസി എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകള്‍ കൂടി ശരിയാക്കിയാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്കയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പുതിയ സംവിധാനം വന്നതോടെ മുഴുവന്‍ നടപടിക്രമങ്ങളും ഇനി ഒരു ഓഫീസില്‍ തന്നെ പൂര്‍ത്തിയാക്കാനാവും.

വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഖത്തര്‍ എയര്‍വെയ്‌സുമായിചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് സര്‍വീസില്ലാത്ത കേന്ദ്രങ്ങളില്‍ മറ്റ് എയര്‍ലൈന്‍സുകള്‍ വഴി മൃതദേഹം നാട്ടിലെക്കയക്കാനുള്ള സൗകര്യവും ഖത്തര്‍ എയര്‍വേയ്‌സ് ഒരുക്കും.

Story by