പുതുച്ചേരിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

9.41 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 344 സ്ഥാനാര്‍ത്ഥികളാണ് പുതുച്ചേരിയില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ എന്‍ആര്‍ കോണ്‍ഗ്രസും-ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് പുതുച്ചേരിയില്‍ പ്രധാനമത്സരം.

മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു. 14 ശതമാനം വോട്ടിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. മാഹിയുള്‍പ്പെടെ 30 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

9.41 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 344 സ്ഥാനാര്‍ത്ഥികളാണ് പുതുച്ചേരിയില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ എന്‍ആര്‍ കോണ്‍ഗ്രസും-ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് പുതുച്ചേരിയില്‍ പ്രധാനമത്സരം.

എന്‍. രംഗസാമി, കോണ്‍ഗ്രസ് നേതാക്കളായ ഇ. വത്സരാജ്, നമശ്ശിവായം, വൈദ്യലിംഗം, അണ്ണാ ഡി.എം.കെ നേതാവ് പി. കണ്ണന്‍ എന്നിവരാണ് പുതുച്ചേരിയിലെ പ്രധാന സ്ഥാനാര്‍ഥികള്‍.