ഐപിഎല്‍;ധോണിയുടെ പുണെ സെമി കാണാതെ പുറത്ത്

നേരത്തെ നാലോവറില്‍ 19 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയാണ് സണ്‍റൈസേഴ്സ് വലിയ സ്കോറിലേക്ക് പോകുന്നത് തടഞ്ഞത്.

ഐപിഎല്‍;ധോണിയുടെ പുണെ സെമി കാണാതെ പുറത്ത്

ഐ പി എല്ലില്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.


നിര്‍ണായക പോരാട്ടത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെയും നാലു റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ പൂനെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റിന് 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.


നേരത്തെ നാലോവറില്‍ 19 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയാണ് സണ്‍റൈസേഴ്സ് വലിയ സ്കോറിലേക്ക് പോകുന്നത് തടഞ്ഞത്.  സാംപയുടെ സ്‌പിന്നിനു മുന്നില്‍ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കിയപ്പോള്‍ 27 പന്തില്‍ നിന്ന്‌ 33 റണ്‍സ്‌ നേടിയ ശിഖര്‍ ധവാനാണ്‌ അവരുടെ ടോപ്‌സ്കോററായത്‌. പുനെയ്‌ക്കു വേണ്ടി ആര്‍പി സിങ്‌, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ പുനെയ്‌ക്ക് തുടക്കംമുതല്‍കൃത്യമായഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു.  29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നെഹ്റ തന്നെയാണ് ഹൈദരാബാദ് ബൗളിംഗിനെ നയിച്ചത്

Read More >>