ജന്മദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍

ചലച്ചിത്രലോകം ഏറെനാളായി കാത്തിരുന്ന 'പുലി മുരുക'ന്റെ ടീസറാണ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ കാത്തുവെച്ചത്‌

ജന്മദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍

തന്റെ അന്‍പത്തിയാറാം ജന്മദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍. ചലച്ചിത്രലോകം ഏറെനാളായി കാത്തിരുന്ന 'പുലി മുരുക'ന്റെ ടീസറാണ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ കാത്തുവെച്ചത്‌. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ട്വിറ്റെര്‍ പേജിലൂടെ ടീസര്‍ ആദ്യമായി പുറത്തുവിട്ടത്.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ഉദയകൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിലെ ഉദയകൃഷ്ണ ആദ്യമായി  സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ചിത്രമാണ്. മുളകുപ്പാടം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ പ്രഭുവും നായകതുല്ല്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ ആയ പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഓണക്കാലത്ത് തീയറ്ററുകളില്‍ എത്തും.