തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയുടെ മുഖത്ത് തുപ്പി

മണ്ഡലത്തിലെ വടക്കുംപാട് കൂളി ബസാര്‍ ഭാഗത്ത് വെച്ചാണ് സംഭവം. ജനങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അബ്ദുള്ളക്കുട്ടിയുടെ നേര്‍ക്ക് തുപ്പിയത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയുടെ മുഖത്ത് തുപ്പി

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തലശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടിയുടെ മുഖത്ത് തുപ്പി. മണ്ഡലത്തിലെ വടക്കുംപാട് കൂളി ബസാര്‍ ഭാഗത്ത് വെച്ചാണ് സംഭവം. ജനങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അബ്ദുള്ളക്കുട്ടിയുടെ നേര്‍ക്ക് തുപ്പിയത്.

പാന്‍പരാഗ് ചവച്ചശേഷമാണ് തുപ്പിയത്. തുപ്പിയത് ആരാണെന്നോ പ്രകോപനം എന്താണെന്നോ വ്യക്തമല്ല. സംഭവത്തില്‍ അബ്ദുള്ളക്കുട്ടി ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Read More >>