പ്രിയങ്കയുടെ വൈറ്റ് ഹൗസ് വിരുന്നിന്റെ ചിത്രം വൈറല്‍ആകുന്നു

അമേരിക്കന്‍ പ്രസിഡന്‍റ്റ് ബാരക്ക് ഒബാമയും പത്നി മിഷേല്‍ ഒബാമയും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ ഒരുക്കുന്ന വിരുന്നില്‍ പ്രിയങ്ക ചോപ്ര പങ്കെടുക്കുന്നു എന്ന...

പ്രിയങ്കയുടെ വൈറ്റ് ഹൗസ് വിരുന്നിന്റെ ചിത്രം വൈറല്‍ആകുന്നു

qrqwf

അമേരിക്കന്‍ പ്രസിഡന്‍റ്റ് ബാരക്ക് ഒബാമയും പത്നി മിഷേല്‍ ഒബാമയും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ ഒരുക്കുന്ന വിരുന്നില്‍ പ്രിയങ്ക ചോപ്ര പങ്കെടുക്കുന്നു എന്ന വിവരം വമ്പിച്ച  വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ വിരുന്നിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മുന്നേറുകയാണ്.

പ്രിയങ്ക ചോപ്ര  തന്നെയാണ് തന്റെ ട്വിറ്റെര്‍ പേജിലൂടെ ഒബാമയും മിഷേല്‍ ഒബാമയും ഒത്തുള്ള ചിത്രം പുറത്തുവിട്ടത്. ഇരുവരോടുമൊപ്പം സമയം ചിലവഴിക്കാനായതില്‍ സന്തോഷം എന്നും മിഷേല്‍ ഒബാമ നേതൃത്വം കൊടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം നല്‍കുന്ന പദ്ധതിയുടെ ഭാഗമാകാന്‍ താന്‍ കാത്തിരിക്കുന്നു എന്നുമുള്ള അടിക്കുറിപ്പോട്കൂടിയാണ് ചിത്രം പ്രിയങ്ക പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസില്‍ പ്രതിവര്‍ഷം നടത്താറുള്ള ഈ വിരുന്നില്‍ ലോകത്തെ പല പ്രമുഖരും ക്ഷണിക്കപ്പെടാറുണ്ട്. നടന്‍ വില്‍ സ്മിത്ത്, മാധ്യമ പ്രവര്‍ത്തകയായ ജാട പിന്കെറ്റ് സ്മിത്ത്, നിര്‍മ്മാതാവ് ഷോണ്ട റായിമ്സ് തുടങ്ങിയവരാണ് പ്രിയങ്കയോടൊപ്പം ഈ വിരുന്നില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍.

'ക്വാണ്ടിക്കോ' എന്ന ഇംഗ്ലീഷ് പരമ്പരയിലെ അഭിനയത്തിലൂടെ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ പ്രിയങ്ക 'ബേവാച്ച്' എന്ന സിനിമയിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

Read More >>