സ്ത്രീകളോട് ഇന്ത്യ വിട്ടു എവിടേക്കെങ്കിലും പോകാന്‍ അപേക്ഷിച്ച് പ്രിയാമണിയുടെ ട്വീറ്റ്

പെരുമ്പാവൂരില്‍ പീഡനെത്തെ കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും സുരക്ഷിതമല്ല എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ ട്വീറ്റ്.

സ്ത്രീകളോട് ഇന്ത്യ വിട്ടു എവിടേക്കെങ്കിലും പോകാന്‍ അപേക്ഷിച്ച് പ്രിയാമണിയുടെ ട്വീറ്റ്

കാര്യങ്ങളുടെ പോക്ക് ഈ നിലയിലാണെങ്കില്‍ ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും താന്‍ രാജ്യം വിട്ട് വേറെ എവിടേക്കെങ്കിലും പോകാന്‍ താന്‍ അപേക്ഷിക്കുന്നുവെന്ന് പ്രശസ്ത ചലച്ചിത്ര താരം പ്രിയാമണിയുടെ ട്വീറ്റ്വിവാദമാകുന്നു.

പെരുമ്പാവൂരില്‍ പീഡനെത്തെ കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും സുരക്ഷിതമല്ല എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ ട്വീറ്റ്. ബാംഗ്ലൂരില്‍ ഒരു പെണ്‍കുട്ടിയെ രാത്രി തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റിയും പ്രിയാമണി പരാമര്‍ശിക്കുന്നുണ്ട്. കാര്യങ്ങളുടെ പോക്ക് ഈ നിലയിലാണെങ്കില്‍ ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും താന്‍ രാജ്യം വിട്ട് വേറെ എവിടേക്കെങ്കിലും പോകാന്‍ താന്‍ അപേക്ഷിക്കുന്നുവെന്നും പ്രിയാമണി ട്വീറ്റ് ചെയ്തു.
പ്രീയാമണിയുടെ ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും ഒരുപാട് മറുപടികളാണ് വരുന്നത്. ഇത്തരത്തില്‍ പൊള്ളയായ അഭിപ്രായങ്ങള്‍ പറയാന്‍ ആര്‍ക്കും സാധിക്കുമെന്നും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒരുമിച്ചു പ്രതിരോധിക്കുകയാണ് വേണ്ടതെന്നുമാണ് പ്രിയാമണിയെ എതിര്‍ക്കുന്നവരുടെ വാദം.