എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച് ജനം ടിവിയുടെ ചെയര്‍മാന്‍ പ്രിയദര്‍ശനും

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷ്‌കുമാറിന് വേണ്ടി ജനം ടിവിയുടെ ചെയര്‍മാന്‍ തന്നെ വോട്ട് ചോദിക്കുമ്പോള്‍ സംഘപരിവാറും ബിജെപിയും എന്ത് നടപടി സ്വീകരിക്കും എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച് ജനം ടിവിയുടെ ചെയര്‍മാന്‍ പ്രിയദര്‍ശനും

നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ചുള്ള മോഹന്‍ലാലിന്റെ പത്തനാപുരം സന്ദര്‍ശനം അമ്മ സംഘടനയില്‍ പൊട്ടിത്തെറിയായപ്പോള്‍ ജനം ടിവിയുടെ ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്റെ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ബിജെപി ക്യാംപിനെയാകെ ഞെട്ടിച്ചിരിക്കുകയാണ് . മോഹന്‍ലാല്‍ ഇന്നലെ പത്തനാപുരത്തത്തെിയപ്പോള്‍ സംവിധായകനും ജനം ടിവിയുടെ ചെയര്‍മാനും കൂടിയായ പ്രിയദര്‍ശനും ഒപ്പം ഉണ്ടായിരുന്നു.


സംഘപരിവാര്‍ സംഘടനകളുടെ നിയന്ത്രണത്തിലുള്ള ചാനലാണ് ജനം ടിവി. മുന്‍പ് നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ ചെയ്തിരുന്ന അഭിമുഖ പരിപാടിയായ അകംപൊരുളിന്റെ പ്രക്ഷേപണം ചാനല്‍ നിര്‍ത്തിവെക്കുന്നത് സമാനമായ സാഹചര്യത്തിലായിരുന്നു. യുണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ഫാസിസത്തിനെിരേയുള്ള പരിപാടിയില്‍ താന്‍ പങ്കെടുത്തത് ബിജെപിക്കുള്ളില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു എന്നും ഇതിനെത്തുടര്‍ന്നാണ് ചാനല്‍ പരിപാടി നിര്‍ത്തിവെക്കാന്‍ അന്ന് തീരുമാനമെടുത്തത് എന്നും മധുപാല്‍ വ്യക്തമാക്കി.തനിക്ക് ഈകാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും നല്കാന്‍ ചാനല്‍ അധികൃതര്‍ തയ്യാറായില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷ്‌കുമാറിന് വേണ്ടി ജനം ടിവിയുടെ ചെയര്‍മാന്‍ തന്നെ വോട്ട് ചോദിക്കുമ്പോള്‍ സംഘപരിവാറും ബിജെപിയും എന്ത് നടപടി സ്വീകരിക്കും എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഇന്നലെ പത്തനാപുരത്ത് എത്തിയ മോഹന്‍ലാലിനും പ്രിയദര്‍ശനും വന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ ഗണേശ്കുമാറിന് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.