പ്രിഥ്വിരാജ്-പ്രിയദര്‍ശന്‍ ചിത്രം അടുത്ത വര്ഷം ആരംഭിക്കുന്നു

'1983' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് തിരക്കഥ രചിച്ച ബിപിന്‍ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്‌.

പ്രിഥ്വിരാജ്-പ്രിയദര്‍ശന്‍ ചിത്രം അടുത്ത വര്ഷം ആരംഭിക്കുന്നു

ആരാധകര്‍ കാത്തിരിക്കുന്ന പ്രിഥ്വിരാജ്-പ്രിയദര്‍ശന്‍ ചിത്രം അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കുന്നു. '1983' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് തിരക്കഥ രചിച്ച ബിപിന്‍ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്‌.

'ഓഗസ്റ്റ് സിനിമാസി'ന്‍റെ ബാനറില്‍ പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്ഷം ആരംഭം ചിത്രീകരണം തുടങ്ങുന്ന കാര്യം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മണിയന്‍ പിള്ള രാജുവാണ് മാധ്യമങ്ങളെ അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നുവെന്നും ശ്രിലങ്ക ആയിരിക്കും ചിത്രത്തിന്റെ ആദ്യ ലൊക്കേഷന്‍ എന്നും അദ്ദേഹം വിശദീകരിച്ചു. ചിത്രത്തിന്റെ പേര്, മറ്റ് താരങ്ങള്‍ ആരൊക്കെ എന്നതിനേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും എന്നും മണിയന്‍ പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ നായകനാക്കി 'ഒപ്പം' എന്ന പുതിയ സിനിമയുടെ ചിത്രീകരണതിരക്കുകളിലാണ് സംവിധായകനായ പ്രിയദര്‍ശന്‍. കൂടാതെ അക്ഷയ് കുമാറിനെ നായകനാക്കി ഒരു ബോളിവുഡ് ചിത്രവും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഉടന്‍ പുറത്തിറങ്ങും.