ജിഷയുടെ അമ്മയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മെയ് 11ന് തിരഞ്ഞെടുപ്പു റാലിക്ക് എത്തുമ്പോള്‍ പ്രധാനമന്ത്രി നിഷയുടെ വീടും സന്ദര്‍ശിക്കുമെന്നാണ് സൂചന.

ജിഷയുടെ അമ്മയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും

പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് സൂചന. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മെയ് 11ന് തിരഞ്ഞെടുപ്പു റാലിക്ക് എത്തുമ്പോള്‍ പ്രധാനമന്ത്രി നിഷയുടെ വീടും സന്ദര്‍ശിക്കുമെന്നാണ് സൂചന.

സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു. കേന്ദ്രസാമൂഹ്യ നീതിവകുപ്പ് മന്ത്രി ഇന്ന് സംഭവവുമായി കേരളത്തിലെത്തും. പോസ്റ്റുമോര്‍ട്ടത്തില്‍ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളേറ്റതായും ഇതിലേറെയും മാരകമുറിവുകളാണെന്നും വ്യക്തമാണ്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു വ്യക്തമാക്കുന്നതാണു റിപ്പോര്‍ട്ട്.

കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം പ്രദേശവാസികളായ പരിചയക്കാരിലേക്കു കേന്ദ്രീകരിക്കുകയാണ്. കൊല നടന്നതായി അനുമാനിക്കുന്ന സമയം ഈ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ, മഞ്ഞ ടീഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവിനെ കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്.