മഴക്കെടുതി മൂലമുള്ള നാശനഷ്ടത്തിന് നഷ്ടപരിഹാരം 48 മണിക്കൂറിനുള്ളിലെന്ന് സര്‍ക്കാര്‍

മഴക്കെടുതിക്കുള്ള നഷ്ടപരിഹാരം വൈകുന്നതായി പരാതികളുണ്ടെന്നും അതിനാല്‍ ഒരാഴ്ചയിലേറെ വൈകാന്‍ അനുവദിക്കില്ലെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനമാകെ ശുചീകരണയജ്ഞം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജൂണ്‍ ഒന്നുമുതല്‍ അഞ്ചുവരെ ശുചീകരണ വാരം ആചരിക്കും.

മഴക്കെടുതി മൂലമുള്ള നാശനഷ്ടത്തിന് നഷ്ടപരിഹാരം 48 മണിക്കൂറിനുള്ളിലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കനത്ത മഴയില്‍ കൃഷി, വീട് എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാല്‍ 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്ക് 24 മണിക്കൂറിനുള്ളില്‍ ജില്ലാ ഭരണകൂടത്ത അറിയിക്കണം.  സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്ന വകുപ്പുകളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്താനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മഴക്കെടുതിക്കുള്ള നഷ്ടപരിഹാരം വൈകുന്നതായി പരാതികളുണ്ടെന്നും അതിനാല്‍ ഒരാഴ്ചയിലേറെ വൈകാന്‍ അനുവദിക്കില്ലെന്നും  മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനമാകെ ശുചീകരണയജ്ഞം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജൂണ്‍ ഒന്നുമുതല്‍ അഞ്ചുവരെ ശുചീകരണ വാരം ആചരിക്കും.

തെരഞ്ഞെടുപ്പായതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ആരോഗ്യം, റവന്യൂ, തദ്ദേശം, പൊതുമരാമത്ത്, ജലസേചനം, കൃഷി, പൊതുവിതരണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്ലാ ജില്ലകളിലും 31 നകം മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.കൊതുകു നിവാരണത്തിനായി ഫോഗിങ് നടത്തും.

മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ക്കായി 25,000 രൂപ വരെ വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു മുന്‍കൂര്‍ അനുമതി നല്‍കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആവശ്യമായ മരുന്നു സംഭരിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവശ്യമായ മേഖലകളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ രൂപീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂട്ടി സജ്ജമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Story by
Read More >>