'കമ്മട്ടി പാട'ത്തിന്റെ വേറിട്ട പോസ്റ്ററുകള്‍

ആരാധകര്‍ കാത്തിരിക്കുന്ന ദുല്ഖര്‍ സല്‍മാന്‍ - രാജീവ്‌ രവി ചിത്രം 'കമ്മട്ടി പാട'ത്തിന്റെ കഥാപാത്രങ്ങളുടെ വേറിട്ട ലുക്ക് പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നു.

ആരാധകര്‍ കാത്തിരിക്കുന്ന ദുല്ഖര്‍ സല്‍മാന്‍ - രാജീവ്‌ രവി ചിത്രം 'കമ്മട്ടി പാട'ത്തിന്റെ കഥാപാത്രങ്ങളുടെ വേറിട്ട ലുക്ക് പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നു. 1980-കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 43കാരനായ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ്‌ ദുല്ഖര്‍ അവതരിപ്പിക്കുന്നത്‌.

വിനായകന്‍ ,വിനയ് ഫോര്‍ട്ട്‌, ഷോണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറല്‍ ആകുകയാണ്. ദുല്ഖറിന്റെ മധ്യവയസ്ക്കന്റെ ലുക്കിലുള്ള പോസ്റ്ററും വിനായകന്റെ വേറിട്ട ഗെറ്റപ്പും ആണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം.

മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വർഷങ്ങളായി മുംബൈയിൽ ജോലി നോക്കുന്ന കൃഷ്ണന് ഒരു സുപ്രഭാതത്തിൽ നാട്ടിൽ നിന്ന് അടുത്ത ചങ്ങാതിയായ ഗംഗന്റെ വിളിവരുന്നതും തുടർന്ന് അയാൾ നാട്ടിലെത്തുന്നതുമാണ് കഥ. ഗംഗനായി വിനായകൻ എത്തുന്നു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രം മെയ്‌ അവസാനം റിലീസാകും.