കാസര്‍ഗോഡ് സംഘര്‍ഷം;കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍ഗോഡ്, മഞ്ചേശ്വരം,കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടയത്തും,തൃശൂരും,ഇടുക്കിയിലും സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായി. കോട്ടയം തിരുവാര്‍പ്പില്‍ സിപിഐഎം പ്രവര്‍ത്തകരും ബിഡിജെഎസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു

കാസര്‍ഗോഡ് സംഘര്‍ഷം;കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കാസര്‍ഗോഡ് ജില്ലയില്‍ സംഘര്‍ഷം. കാസര്‍ഗോഡ്, മഞ്ചേശ്വരം,കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോട്ടയത്തും,തൃശൂരും,ഇടുക്കിയിലും സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായി. കോട്ടയം തിരുവാര്‍പ്പില്‍ സിപിഐഎം പ്രവര്‍ത്തകരും ബിഡിജെഎസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സിപിഐഎം പ്രവര്‍ത്തകരായ നിസാമുദ്ദീന്‍,അനൂപ്,സരുണ്‍,പ്രവീണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ ആണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും പരുക്കേറ്റു.