പൂവരണി പെണ്‍വാണിഭ കേസ്: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവ്‌

കേസിലെ രണ്ട്,മൂന്ന്,അഞ്ച്, പ്രതികള്‍ക്ക് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും, നാല്,ആറ് പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും കോടതി വിധിച്ചു.

പൂവരണി പെണ്‍വാണിഭ കേസ്: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവ്‌

കോട്ടയം: പൂവരണി പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി ലിസിക്ക് നാല് വകുപ്പുകളിലായി കോടതി 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ രണ്ട്,മൂന്ന്,അഞ്ച്, പ്രതികള്‍ക്ക് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും, നാല്,ആറ് പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്.

അതേ സമയം കേസില്‍ മൊഴി മാറ്റിയ അമ്പിളിക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്.


പൂവരണി പെണ്‍വാണിഭക്കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആകെ 12 പ്രതികളാണ് ഉള്ളത്. ഇതില് നാല് പേരും സ്ത്രീകളാണ്. അഞ്ച് പ്രതികളെ വെറുതെ വിട്ടു.2014 ഏപ്രില്‍ 29ന് ആരംഭിച്ച വിചാരണ രണ്ടു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. വിചാരണയ്ക്കിടയില്‍ പത്താം പ്രതി ആത്മഹത്യ ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കായി കൈമാറി എന്നാണ് കേസ്. ലൈംഗിക പീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്സ് ബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. 2007 നും 2008 നുമിടയ്ക്കാണ് സംഭവം.

പ്രോസിക്യൂഷന്‍ ഭാഗത്തിനിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണ് പൂവരണി കേസ്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവല്‍, വില്‍പ്പന നടത്തല്‍, മാനഭംഗം, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

Read More >>