വിധി എഴുത്ത് കഴിഞ്ഞു; സംസ്ഥാനത്ത് മികച്ച പോളിംഗ്

ത്രികോണ മത്സരം നടക്കുന്ന എല്ലാ മണ്ഡലത്തിലും ശക്തമായ പോളിങ്ങാണ് നടക്കുന്നത്. മഴ പല മണ്ഡലങ്ങളിലും പോളിംഗിനെ ബാധിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ കാര്യമായി പോളിംഗിനെ ബാധിക്കുന്നത്.

വിധി എഴുത്ത് കഴിഞ്ഞു; സംസ്ഥാനത്ത് മികച്ച പോളിംഗ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ്സമയം ഔദ്യോഗികമായി അവസാനിച്ചു. സംസ്ഥാനത്ത് 72.57% പോളിംഗ് നടന്നു. ഔദ്യോഗികമായി കണക്കുകള്‍ വരുമ്പോള്‍ ഇത് വീണ്ടും ഉയര്‍ന്നേക്കാം.

കാസര്ഗോഡ് ജില്ലയിലാണ് ഇതുവരെ ഏറ്റവും അധികം പോളിംഗ് നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. വടക്കന്‍ ജില്ലകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.

ത്രികോണ മത്സരം നടക്കുന്ന എല്ലാ മണ്ഡലത്തിലും ശക്തമായ പോളിങ്ങാണ് നടക്കുന്നത്. മഴ പല മണ്ഡലങ്ങളിലും പോളിംഗിനെ ബാധിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ കാര്യമായി പോളിംഗിനെ ബാധിച്ചത്. തീര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും കടുത്ത പോളിംഗ് നടന്നു. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പോളിംഗ് 70% കടന്നു.


എറണാകുളം ജില്ലയില്‍ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളില്‍ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. അതേസമയം, എറണാകുളത്തെ സര്‍ഫാസി ഇരകള്‍ വോട്ടിംഗ് ബഹിഷ്‌കരിച്ച് ഹൈകോടതിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.

വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിരവധി ബൂത്തുകളില്‍ വൈദ്യുതി മുടങ്ങിയത് മൂലം മെഴുകുതിരി വെളിച്ചത്തിലാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്.

ആലപ്പുഴ മണ്ഡലത്തില്‍ കലവൂര്‍, കായംകുളം, കൃഷ്ണപുരം, പട്ടണക്കാട്, എഴുപുന്ന, തലവടി എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടിംഗ് വൈകാന്‍ കാരണമായി.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് ഇക്കുറി സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. 52000 പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ 120 കമ്പനി കേന്ദ്രസേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്. 3176 പ്രശ്‌നബാധിത ബൂത്തുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തല്‍.

19 ന്  80 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.