ജിഷയുടെ കൊലപാതകം: ഡി.വൈ.എസ്.പി  ഓഫീസ് മാര്‍ച്ചിനു നേരെ വീണ്ടും ലാത്തിച്ചാര്‍ജ്

പെരുമ്പാവൂരില്‍ ബലാല്‍ത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകികളെ പത്തുദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ജിഷയുടെ കൊലപാതകം: ഡി.വൈ.എസ്.പി  ഓഫീസ് മാര്‍ച്ചിനു നേരെ വീണ്ടും ലാത്തിച്ചാര്‍ജ്

പെരുമ്പാവുര്‍: പെരുമ്പാവൂരില്‍  ബലാല്‍ത്സംഗത്തിനു  ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകികളെ പത്തു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്.   'ജസ്റ്റിസ് ഫോര്‍ ജിഷ' എന്ന ഫേസ് ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകരാണ് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

നടപടി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ നൂറോളം വരുന്ന ജസ്റ്റിസ് ഫോര്‍ ജിഷ' ഫേസ് ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുകയും ഡി.വൈ.എസ്.പിയെ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കണ്ടെ തീരൂ എന്ന് നിര്‍ബന്ധം പ്രവര്‍ത്തകര്‍ പുലര്‍ത്തി സ്റ്റേഷനിലേക്ക് കടക്കുമ്പോഴായിരുന്നു പൊലീസ് അതിക്രമം. യാതൊരു പ്രകോപനവും കൂടാതെ പോലീസ് ലാത്തി വീശുകയായിരുന്നു എന്നാണ് സമരക്കാരുടെ ആരോപണം.


പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെയടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ലാത്തിചാര്‍ജില്‍ പരിക്കേറ്റ സുജഭാരതി, ഐശ്വര്യ, ദിയ എന്നിവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വഴിയരികില്‍ മാറി നിന്നവര്‍ക്ക് പോലും ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി പുരുഷന്മാരുടെ തലക്കാണ് പരിക്കറ്റിട്ടുള്ളത്. ഇന്ന് ഉച്ചക്ക് നടന്ന ലാത്തിചാര്‍ജ്ജില്‍ വനിതപ്രവര്‍ത്തക സുജ ഭാരതിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു