സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു

80.94% ആണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് ഈ വര്‍ഷത്തെ വിജയശതമാനം.83.96% ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 80.94% ആണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് ഈ വര്‍ഷത്തെ വിജയശതമാനം.83.96% ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.

ഈ വര്ഷം  987൦ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ചു. 125 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയും ഏറ്റവും കുറവ് നേടിയിരിക്കുന്നത് പത്തനംതിട്ട ജില്ലയുമാണ്‌. സര്‍ക്കാര്‍ സ്ക്കൂളുകള്‍  79.5 ശതമാനവും  എയ്ഡഡ് സ്ക്കൂളുകള്‍  77 ശതമാനവും വിജയം നേടി. 72 സ്ക്കൂളുകള്‍ 100% വിജയം നേടിയിട്ടുണ്ട്. ഇവയില്‍   27 സര്‍ക്കാര്‍ സ്കൂളുകളും 12 എയ്ഡഡ് സ്ക്കൂളുകളും ഉള്‍പ്പെടുന്നു. എ പ്ലസ്‌ നേടിയവരില്‍ എഴുപതുശതമാനവും പെണ്‍കുട്ടികളാണ്.


പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കുള്ള 'സേ' പരീക്ഷ ജൂണ്‍ 2-8 ദിവസങ്ങളില്‍ നടക്കും. പരീക്ഷാ ഫലം അറിയാന്‍ http://results.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Read More >>