മെയ് 28 ന് മുഖ്യമന്ത്രി ഡല്‍ഹിക്ക്; പ്രധാനമന്ത്രിയെ കാണും

സുതാര്യതയ്ക്ക് തത്സമയ കാമറ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ ആ സുതാര്യത കേരളം കണ്ടതാണെന്നായിരുന്നു മറുപടി.

മെയ് 28 ന് മുഖ്യമന്ത്രി ഡല്‍ഹിക്ക്; പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍  മെയ് 28ന് ഡല്‍ഹിയിലേക്ക് പോകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരെ സന്ദര്‍ശിക്കും. കേന്ദ്ര നേതാക്കളുടെ കൂടിക്കാഴ്ചക്ക് സമയം ലഭിക്കാന്‍ ഡല്‍ഹി റെസിഡന്റ് കമീഷണര്‍ ശ്രമിച്ചുവരുകയാണ്.

സൗഹൃദ സന്ദര്‍ശനമാണെന്നും നിവേദനം നല്‍കാനല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിമാര്‍ക്കൊപ്പം മറ്റ് മന്ത്രിമാര്‍ സന്ദര്‍ശനത്തിനുണ്ടാകില്ല.  കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രിയേയും കാണും.

സുതാര്യതയ്ക്ക് തത്സമയ കാമറ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ ആ സുതാര്യത കേരളം കണ്ടതാണെന്നായിരുന്നു മറുപടി.

Read More >>