പിണറായി വിജയന്‍ കെആര്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി; പിറന്നാള്‍ കേക്കുമായി പിണറായിയെ സ്വാഗതം ചെയ്ത് ഗൗരിയമ്മ

നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ്ിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയ ഗൗരിയമ്മയെ അനുനയിപ്പിക്കുക എന്ന ഉദ്ദേശവും ഈ സന്ദര്‍ശനത്തിലൂടെ പിണറായി ഉദ്ദേശിക്കുന്നുണ്ട്.

പിണറായി വിജയന്‍ കെആര്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി; പിറന്നാള്‍ കേക്കുമായി പിണറായിയെ സ്വാഗതം ചെയ്ത് ഗൗരിയമ്മ

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കെആര്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി. ഉച്ചയ്ക്ക് 1.30ഓടെയാണ് പിണറായി ആലപ്പുഴയിലുള്ള ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. മുഖ്യമന്ത്രിയോടൊപ്പം ജി സുധാകരന്‍, ഇപി ജയരാജന്‍, തോമസ് ഐസക് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജിചെറിയാന്‍ എന്നിവരുമുണ്ടായിരുന്നു.

പിണറായിയേയും സംഘത്തേയും എതിരേല്‍ക്കാന്‍ ഗൗരിയമ്മയോടൊപ്പം ജെഎസ്എസ് പ്രവര്‍ത്തകരുമെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ്ിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയ ഗൗരിയമ്മയെ അനുനയിപ്പിക്കുക എന്ന ഉദ്ദേശവും ഈ സന്ദര്‍ശനത്തിലൂടെ പിണറായി ഉദ്ദേശിക്കുന്നുണ്ട്. പിണറായിയുടെ പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹത്തിനായി ഗൗരിയമ്മ കേക്ക് മുറിക്കല്‍ ചടങ്ങും സംഘടിപ്പിച്ചിരുന്നു.