പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായി വൈകീട്ട് നാലിനും രാഷ്ട്രപതിയുമായി വൈകീട്ട് ആറിനുമാണ് കൂടിക്കാഴ്ച. ഇതിന് പുറമെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്,ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും

പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തി. മുഖ്യമന്ത്രിപദം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് പിണറായി ഡല്‍ഹിയില്‍ എത്തുന്നത്. കേരള ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്ക് വിവിധ സംഘടനകള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായി വൈകീട്ട് നാലിനും രാഷ്ട്രപതിയുമായി വൈകീട്ട് ആറിനുമാണ് കൂടിക്കാഴ്ച. ഇതിന് പുറമെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്,ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണ് ഇതെന്ന് പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിക്കൊപ്പമുണ്ട്.

Story by