അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതല്ല പദ്ധതിയല്ലയെന്നും, എല്‍ഡിഎഫ് ഇക്കാര്യത്തില്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണ് എന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്

ന്യൂഡൽഹി : അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതല്ല പദ്ധതിയല്ലയെന്നും, എല്‍ഡിഎഫ് ഇക്കാര്യത്തില്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണ് എന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു. അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിക്ക് പാരിസ്ഥിതിക അനുമതി താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ ലഭിച്ചതാണെന്നും, അന്നത്തെ രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണ് പദ്ധതി മുടങ്ങിയതെന്നും അദേഹം പറഞ്ഞു.


അതിരപ്പിള്ളി ജല വൈദ്യുതപദ്ധതി നടപ്പാക്കണം എന്ന വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അഭിപ്രായത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും രംഗത്തെത്തിയിരുന്നു. പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യണം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാര്‍ പ്രതികരിക്കരുതെന്നുമാണ് കാനം പറഞ്ഞത്. അതിരപ്പിള്ളിയിൽ സിപിഐ നിലപാടു മാറ്റുമോയെന്ന ചോദ്യത്തിന് അങ്ങനെ മാറ്റാനുള്ളതല്ല പാർട്ടിയുടെ നിലപാടെന്നും സുനിൽ കുമാറും പ്രതികരിച്ചിരുന്നു. പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്നതിനാൽ അതിരപ്പിള്ളി പദ്ധതി വേണ്ട എന്ന നിലപാട് സിപിഐ മുൻപേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ ജല വൈദ്യുതപദ്ധതിക്ക് അനുകൂലമായ് നിലപാട് സ്വീകരിച്ചത്.

പരിസ്ഥിതിപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു ആശങ്കകള്‍ ദൂരീകരിച്ചശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്‍. പരിസ്ഥിതിയെ ബാധിക്കാത്തതരത്തിലെ വികസനം നടപ്പാക്കൂവെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമാണ്. രണ്ടുതവണ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുStory by
Read More >>