നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് ജാതിമത- കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടാകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍

തന്റെ സര്‍ക്കാരിനെക്കുറിച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്...

നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് ജാതിമത- കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടാകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍

നാളെ സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് ജാതിമത- കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടാകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ സര്‍ക്കാരിനെക്കുറിച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാറായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതെന്നും അതേ മനോഭാവത്തോടെയുളള പ്രതികരണമാണ് സമൂഹത്തില്‍ നിന്നും തിരിച്ച് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാമെന്നും അങ്ങനെ പറഞ്ഞു വരുന്ന അത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു.

ഇക്കാര്യത്തെപ്പറ്റി അറിവ് കിട്ടിയാല്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പിണറായി ആവശ്യപ്പെട്ടു.