ധര്‍മ്മടം മണ്ഡത്തില്‍ പിണറായി വിജയന്റെ പ്രചരണ ബോര്‍ഡ് കത്തിച്ചു

പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡാണ് കത്തിക്കപ്പെട്ടത്. ഫ്‌ളക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നശിപ്പിച്ച ശേഷം സമീപത്ത് വെച്ച് കത്തിക്കുകയായിരുന്നു.

ധര്‍മ്മടം മണ്ഡത്തില്‍ പിണറായി വിജയന്റെ പ്രചരണ ബോര്‍ഡ് കത്തിച്ചു

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മത്സരിക്കുന്ന കണ്ണൂര്‍ ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്‌ളക്സ് കത്തിച്ചു. പിണറായി വിജയന്റെ വീടിന് സമീപത്ത് മതിലിനോട് ചേര്‍ത്തുവെച്ച ഏകദേശം 350 മീറ്റര്‍ നീളത്തിലുള്ള ബോര്‍ഡാണ് കത്തിച്ചത്.

പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പിണറായി വിജയന്റെ വീട്ടില്‍നിന്ന് വെറും 20 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡാണ് കത്തിക്കപ്പെട്ടത്. ഫ്‌ളക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നശിപ്പിച്ച ശേഷം സമീപത്ത് വെച്ച് കത്തിക്കുകയായിരുന്നു.

ഫ്‌ളക്‌സ് ബോര്‍ഡ് കത്തിക്കലുമായി ബന്ധപ്പെട്ട് സി പി എം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Read More >>