കടല്‍ക്കൊല കേസില്‍ കേന്ദ്രം കള്ളക്കളി നടത്തുന്നു എന്ന് പിണറായി വിജയന്‍

ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് തിരിച്ചു പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

കടല്‍ക്കൊല കേസില്‍ കേന്ദ്രം കള്ളക്കളി നടത്തുന്നു എന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് തിരിച്ചു പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മാനുഷിക പരിഗണന നല്‍കിയാണ് സാല്‍വതോറെ ജിറോണിനെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. എന്നാല്‍ ഈ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കില്ല. നാവികനെ തിരിച്ചയക്കുന്നതില്‍ തടസമില്ലെന്നും നേരത്തെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മാസിമിലിയാനോ ലാത്തോറ നേരത്തെ തന്നെ ഇറ്റലിയിലേക്ക് തിരികെ പോയിരുന്നു.