ധൂര്‍ത്തും ചെലവും ഒഴിവാക്കാനും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും പിണറായിയുടെ കര്‍ശന നിര്‍ദ്ദേശം

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് നടത്തുകയെന്ന് ഇടതുപക്ഷ നേതാക്കള്‍ അറിയിച്ചു.

ധൂര്‍ത്തും ചെലവും ഒഴിവാക്കാനും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാനും പിണറായിയുടെ കര്‍ശന നിര്‍ദ്ദേശം

ഇന്ത്യ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ വ്യത്യസ്തനായ വ്യക്തിയെന്ന് പേരുകേട്ട പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോഴും ആ വ്യത്യസ്തത കാത്തുസുക്ഷിക്കുന്നു. മന്ത്രിമാരായി അധികരമേല്‍ക്കുന്നവര്‍ അനാവശ്യ ധൂര്‍ത്തും ചെലവും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കഴിഞ്ഞ ദിവസത്തെ ഇടതു മുന്നണി യോഗത്തില്‍ പിണറായി വിജയന്‍ നല്‍കി.

പിണറായിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് നടത്തുകയെന്ന് ഇടതുപക്ഷ നേതാക്കള്‍ അറിയിച്ചു.

60 വയസ് കഴിഞ്ഞവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടെന്നുമുളള സുപ്രധാന തീരുമാനവും ഇടതുമുന്നണി യോഗം കൈകൊണ്ടു. മന്ത്രിസ്ഥാനം മുന്നണിയിലുള്ളവര്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് ഇടതു മുന്നണിയുടെ മറ്റൊരു തീരുമാനം. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം 25 ന് ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ കൈക്കൊള്ളുമെന്നും നേതാക്കള്‍ അറിയിച്ചു.