കോണ്‍ഗ്രസ് തങ്ങളുടെ ശക്തി ബിജെപിക്ക് പങ്കുവെച്ചാണ് അവരെ നേമത്ത് വിജയിപ്പിച്ചതെന്ന് പിണറായി

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസിന് ഈ തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനായില്ലെന്നും വലിയ കേമന്‍മാരാണെന്ന് അവകാശപ്പെട്ട ബിഡിജെഎസ് ഒന്നും അല്ലാതായയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് തങ്ങളുടെ ശക്തി ബിജെപിക്ക് പങ്കുവെച്ചാണ് അവരെ നേമത്ത് വിജയിപ്പിച്ചതെന്ന് പിണറായി

എസ്എന്‍ഡി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസും ഈ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്ന് സിപിഐഎം പൊളിറ്റ് ബ്യാറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസിന് ഈ തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനായില്ലെന്നും വലിയ കേമന്‍മാരാണെന്ന് അവകാശപ്പെട്ട ബിഡിജെഎസ് ഒന്നും അല്ലാതായയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ പിണറായി മാധ്യമങ്ങളോട് പറഞ്ഞു.


വെള്ളാപ്പള്ളി ഹെലികോപ്റ്ററില്‍ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടക്കുക മാത്രമാണുണ്ടായതെന്നും പിണറായി പരിഹസിച്ചു. നേമത്ത് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി ചാരുപാറ രവിക്ക് ലഭിച്ചതിനേക്കാള്‍ 8000 വോട്ടിന്റെ കുറവാണ് ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതെന്നും അത് ബിജെപിയുടെ വിജയമല്ല മറിച്ച് കോണ്‍ഗ്രസ് തങ്ങളുടെ ശക്തി ബിജെപിക്ക് പങ്കുവെയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ നേട്ടം കോണ്‍ഗ്രസിനുണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.