മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും കാണും.

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും കാണും

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും കാണും.

ന്യൂഡല്‍ഹിയില്‍ വൈകിട്ട് നാലിനാണ് പിണറായി-നരേന്ദ്ര മോദി കൂടിക്കാഴ്ച. അതിന് ശേഷം വൈകിട്ട് ആറിനാകും രാഷ്ട്രപതിയുമായി പിണറായി കൂടിക്കാഴ്ച നടത്തുക. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇരുവരില്‍നിന്നും പിന്തുണ തേടുകയാണ് കൂടികാഴ്ചകളുടെ പ്രധാന ഉദ്ദേശം.

കൂടിക്കാഴ്ചകളില്‍ പിണറായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

Read More >>