പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തി.

പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തി.

രാവിലെ ഡല്‍ഹിയില്‍ എത്തിയ പിണറായിക്ക് ഉജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി നേതാക്കളെ കണ്ട ശേഷം കേരള ഹൌസില്‍ എത്തി വിശ്രമിച്ചു. കേരള ഹൗസിലെത്തിയ പിണറായി വിജയനെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ ചുവന്ന പരവതാനി വിരിച്ചാണ് ജീവനക്കാര്‍ സ്വീകരിച്ചത്.


വൈകിട്ട് നാലു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‍ചയ്‌ക്കായി പിണറായി വിജയന്‍ എഴ് റേസ്‍കോഴ്‌സ് റോഡിലെത്തിയത്. സൗഹൃദസന്ദര്‍ശനമായിരുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. കൂടിക്കാഴ്‍ചയില്‍ മുഖ്യമന്ത്രി കേന്ദ്ര സഹകരണം തേടി. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി എന്നിവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി എന്നിവരെയും പിണറായി വിജയന്‍ കണ്ടു.

രാത്രി എട്ടിന് ദില്ലിയിലുള്ള കേരള കേഡര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ യോഗവും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Read More >>