"ഗുജറാത്തും സൊമാലിയയും തമ്മിലുള്ള വ്യത്യാസം മോഡി കണ്ടുപിടിക്കണം": പിണറായി

"ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറയുള്ള ഗുജറാത്തിന്റെ മാതൃക കേരളീയര്‍ക്ക് വേണ്ട. ശാന്തിയിലും സൗഹാര്‍ദത്തിലും വിഷം കലര്‍ത്താന്‍ ഒരാളെയും അനുവദിക്കില്ല.

"ഗുജറാത്തും സൊമാലിയയും തമ്മിലുള്ള വ്യത്യാസം മോഡി കണ്ടുപിടിക്കണം": പിണറായി

കോഴിക്കോട്: കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സൗകര്യമില്ലെന്ന് മോദി മനസിലാക്കണമെന്നും കേരളത്തെ സൊമാലിയയുമായി ഉപമിച്ച മോഡി കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്റെ പക പറഞ്ഞു തീര്‍ക്കുകയാണ് എന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

"ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറയുള്ള ഗുജറാത്തിന്റെ മാതൃക കേരളീയര്‍ക്ക് വേണ്ട. ശാന്തിയിലും സൗഹാര്‍ദത്തിലും  വിഷം കലര്‍ത്താന്‍  ഒരാളെയും അനുവദിക്കില്ല." തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനെതിരെ പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സ്ഥിരമായി വിദേശയാത്ര നടത്തുന്നത് കൊണ്ടാണ് അദ്ദേഹത്തിനു സൊമാലിയയെ ഓര്‍മ്മ വന്നതെന്ന് പരിഹസിച്ച പിണറായി, ഗുജറാത്തിനെ സോമാലിയയുമായി താരതമ്യം ചെയ്തു വ്യത്യാസം കണ്ടെത്തിയിട്ട് കേരളത്തെ അപമാനിച്ചാല്‍ പോരേ എന്നും ചോദിച്ചു.


ഇന്ത്യയെ മോചിപ്പിക്കും എന്ന് വാഗ്ദാനം ചെയ്തു വോട്ടു വാങ്ങി അധികാരത്തിലെത്തിയ മോദി അഴിമതിയിലും വാഗ്ദാന ലംഘനത്തിലും കോണ്‍ഗ്രസിനോടാണ് മത്സരിക്കുന്നത്. ബിജെപിക്കാരുള്‍പ്പെട്ട അഴിമതിക്കേസുകള്‍ മൂടിവെക്കാന്‍ സോമാലിയയുടെ കാര്യം പറയുന്ന മോദി ഈ നാട്ടിലൊന്നുമല്ല ജീവിക്കുന്നത് എന്ന് തെളിയിക്കുകയാണ്.

തുടര്‍ച്ചയായി കേന്ദ്ര സഹായം നിഷേധിച്ചും അവഗണിച്ചും കേരളത്തെ സൊമാലിയ ആക്കാന്‍ മോഡി ഉദ്ദേശിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും പിണറായി ചോദിക്കുന്നു.