യുഎഇയില്‍ പെട്രോള്‍ - ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് യുഎഇ ഇന്ധനവിലയില്‍ വര്‍ദ്ധനവ് വരുത്തുന്നത്.

യുഎഇയില്‍ പെട്രോള്‍ - ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിന് അഞ്ച് ശതമാനവും ഡീസലിന് പത്ത് ശതമാനവും വില വര്‍ദ്ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ ഗ്രെയ്ഡ് പെട്രോളിന് ലിറ്ററിന് 1.75 ദിര്‍ഹമായി വില ഉയരും. നിലവില്‍ ഇത് ലിറ്ററിന് 1.67 ദിര്‍ഹമാണ്. സൂപ്പറിന് ലിറ്ററിന് 1.78 ദിര്‍ഹം എന്നത് 1.86 ദിര്‍ഹമായും ഉയരും. ഇപ്ലസ് ഗ്യാസോലൈന്് അഞ്ച് ശതമാനമാണ് വില വര്‍ദ്ധിപ്പിക്കുക. ലിറ്ററിന് 1.60 ദിര്‍ഹം ആയിരുന്നത് 1.68 ദിര്‍ഹമായി ഉയരും.

ഡീസലിന് ലിറ്ററിന് 1.6 ദിര്‍ഹമായിരുന്നത് 1.77 ദിര്‍ഹമായും വര്‍ദ്ധിക്കും.

ദുബൈയിലെ പാര്‍ക്കിങ് നിരക്കിലെ വര്‍ദ്ധനവിന് പിന്നാലെയാണ് ഇന്ധന വിലയും വര്‍ദ്ധിപ്പിക്കുന്നത്. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് യുഎഇ ഇന്ധനവിലയില്‍ വര്‍ദ്ധനവ് വരുത്തുന്നത്.

Story by
Read More >>