പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ഥിനി ജിഷമോളുടെ കൊലപാതകികളെ ആറു ദിവസമായിട്ടും കണ്ടെത്താത്ത പോലീസിനെതിരെ രൂക്ഷമായ ആരോപണം

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ജിഷയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമാക്കി.

പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ഥിനി ജിഷമോളുടെ കൊലപാതകികളെ ആറു ദിവസമായിട്ടും കണ്ടെത്താത്ത പോലീസിനെതിരെ രൂക്ഷമായ ആരോപണം

പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ഥിനി ജിഷമോള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടകാര്യം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുറംലോകം അറിയാതിരിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന് ആരോപണം. ശകാലപാതകം നടന്ന് ആറുദിവസം പിന്നിടുമ്പോഴും പൊലീസ് അന്വേഷണം ഇപ്പോഴും വഴിമുട്ടിനില്‍ക്കുന്നുവെന്നും കേസില്‍ ഇതുവരെ യാതൊരു തുമ്പും ലഭിക്കാത്തതിന്റെ കാരണം പോലീസിന്റെ അനാസ്ഥയാണെന്നും ആരോപണമുണ്ട്.

ജിഷയും മാതാവ് രാജേശ്വരിയും നേരത്തെയും ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജിഷയുടെ സഹോദരി പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ഇറങ്ങി നടക്കാന്‍ ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തത് കൊണ്ടാകും രാഷ്ട്രീയപാര്‍ട്ടികളും, പൊതു പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്നതെന്നും സഹോദരി സൂചിപ്പിച്ചു.

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ജിഷയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമാക്കി.

ജിഷയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ഉടന്‍ കൂടണമെന്നും ജിഷയ്ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയിലും, കേരളത്തിലെ വിവിധ ജില്ലകളിലും വലിയ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുകയാണ്. എറണാകുളത്തും, തിരുവനന്തപുരത്തും ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമങ്ങളും, പ്രതിഷേധ പ്രകടനവും അരങ്ങേറും. എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംക്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നിന്നും കമ്മീഷണര്‍ ഓഫിസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Read More >>