നിയമവിദ്യാര്‍ത്ഥി ജിഷയുടെ ഘാതകരെ കണ്ടെത്താനാകാതെ പൊലീസ്

നിഷയുടെ വീടിനു സമീപം അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക് ഈ കൊലപാതകത്തില്‍ സംശയിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹത്തിനടുത്തു നിന്നും പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിരുന്നു.

നിയമവിദ്യാര്‍ത്ഥി ജിഷയുടെ ഘാതകരെ കണ്ടെത്താനാകാതെ പൊലീസ്

കഴിഞ്ഞമാസം 28 ന് പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ ഘാതകരെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ക്രൂരമായ ബലാല്‍സഗത്തിനും മര്‍ദ്ദനത്തിനും ശേഷമാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ പൊലീസ് പ്രതിയെകുറിച്ചുള്ള സൂചനകളൊന്നും ഇതിവരെ ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

രാത്രി എട്ട് മണിക്ക് ജിഷയുടെ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകള്‍ ക്രൂരമായി കൊല്ലപ്പെട്ട വിവരമറിയുന്നത്. ഉച്ചക്ക് 12 മണിക്ക് നിഷയെ വീടിനു പുറത്ത് കണ്ട അയല്‍വാസികളുണ്ട്. അതിനാല്‍ തന്നെ ഉച്ചയ്ക്ക് ഒരു മണിക്കും 5 നുമിടക്കാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ദില്ലിയിലെ നിര്‍ഭയുടെതിന് സമാനമായ പീഡനത്തിന് നിഷ ഇരയായി എന്നാണ് കണ്ടെത്തല്‍.


മൃതദേഹത്തിന്റെ ആന്തരീകാവയവയങ്ങള്‍ക്കും പരിക്കേറ്റിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. പെരുന്പാവൂര് ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കുറുപ്പംപടി ,പെരുന്പാവൂര്‍ സിഐമാര്‍ഉള്‍പ്പെട്ട പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

ജിഷയുടെ വീടിനു സമീപം അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക് ഈ കൊലപാതകത്തില്‍ സംശയിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹത്തിനടുത്തു നിന്നും പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിരുന്നു.

പെരുമ്പാവൂരില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്ന് വരികയാണെന്നും പ്രതികളില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചു.

Read More >>