ജിഷയുടെ കൊലപാതകം സംബന്ധിച്ച് തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതായി ദേശീയ വനിതാ കമ്മീഷന്‍

ദേശീയ വനിതാ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമായെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ഇത് അവഗണിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ജിഷയുടെ കൊലപാതകം സംബന്ധിച്ച് തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതായി ദേശീയ വനിതാ കമ്മീഷന്‍

പെരുമ്പാവൂരില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി ജിഷ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. രാഷ്ട്രീയബന്ധമുളളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനം നിക്ഷ്പക്ഷ അന്വേഷണം നടത്തുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞു.

ദേശീയ വനിതാ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമായെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ഇത് അവഗണിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ആരോപണങ്ങളുമായി വന്നിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും വീണ്ടും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.എല്‍ പുനിയ സൂചിപ്പിച്ചു.