കുഴഞ്ഞുമറിഞ്ഞ് ജിഷകൊലക്കേസ്; ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്ന് ബന്ധുക്കള്‍

മാത്രമല്ല ജിഷയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനും ചിതാഭസ്മം ഏറ്റുവാങ്ങുന്നതിനുമായി സഹോദരി ദീപ സമര്‍പ്പിച്ച അപേക്ഷകളില്‍ കൈപ്പടകള്‍ രണ്ടുവിധത്തിലാണെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

കുഴഞ്ഞുമറിഞ്ഞ് ജിഷകൊലക്കേസ്;   ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്ന് ബന്ധുക്കള്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ലെന്ന യു.ഡി.എഫ്. കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്ന് വ്യക്തമാക്കി ജിഷയുടെ ബന്ധുക്കള്‍ രംഗത്ത്. രാജേശ്വരിയുടെ മാതാവ് പ്രഭാവതി 30 വര്‍ഷം മുമ്പ് തന്നെ തങ്കച്ചന്റെ വീട്ടു ജോലിക്കാരിയായിരുന്നുവെന്നും ഈ സമയത്ത് രാജേശ്വരിയെ തങ്കച്ചന് അറിയാമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നത് വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് രാജേശ്വരിയെ അറിയില്ലെന്ന് വ്യക്തമാക്കി തങ്കച്ചന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.


ഇതിനിടെ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് പാപ്പു നല്‍കിയ പരാതിയിലും തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ഐ.ജി മഹിപാല്‍ യാദവിന് ആശുപത്രിയില്‍ കിടക്കുന്ന പാപ്പുവിന്റെ പേരില്‍ ലഭിച്ചത് ആദ്യം ലഭിച്ച പരാതി ഇംഗ്ലീഷില്‍ തയാറാക്കിയതായിരുന്നു. എന്നാല്‍ സംശയം തോന്നിയ ഐ.ജി പാപ്പുവിനോട് സ്വന്തം കൈപ്പടയില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പരാതി വീണ്ടും നല്‍കുകയും ചെയ്തു. പാപ്പുവിന്റെ പരാതിയെത്തുടര്‍ന്ന് പട്ടികജാതി/പട്ടികവകുപ്പ് നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ പോലീസ് കേസെടുത്തിരുന്നു.

എന്നാല്‍ അതിനുശേഷം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് വ്യക്തമാക്കി പാപ്പു രംഗത്തുവന്നിരുന്നു. എന്നാല്‍ അതിനുശേഷം കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും പോലീസുകാരനും പണം നല്‍കി തവൈള്ളപേപ്പറില്‍ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ ബാബു വെളിപ്പെടുത്തിയത്. മെമ്പര്‍ സുനിലും കുറുപ്പംപടി സ്റ്റേഷനിലെ പോലീസുകാരന്‍ വിനോദും ഒരുമിച്ചാണ് തന്നെ കണ്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. എസ്.സി-എസ്.ടി വിഭാഗമായതിനാല്‍ സര്‍ക്കാരില്‍നിന്നു ഭാര്യയ്ക്ക് വന്‍തുക ലഭിക്കുമെന്നും ഒരു വന്‍ബതുക കിട്ടാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്താണ് വാര്‍ഡ് മെമ്പര്‍ സുനില്‍ തന്നോട് പറഞ്ഞതെന്ന് പാപ്പു പറഞ്ഞു. വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങി 1000 രൂപയും നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതിനിടെ ജിഷവധം അന്വേഷിക്കുന്ന പുതിയ സംഘം ജിഷയുടെ സഹോദരി ദീപയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ഇവരില്‍നിന്നു ഒരു മണിക്കൂര്‍ വിവരശേഖരണം നടത്തി. വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നാണ് സൂചനയെന്നും അധികൃതര്‍ പറയുന്നു. മാത്രമല്ല ജിഷയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനും ചിതാഭസ്മം ഏറ്റുവാങ്ങുന്നതിനുമായി സഹോദരി ദീപ സമര്‍പ്പിച്ച അപേക്ഷകളില്‍ കൈപ്പടകള്‍ രണ്ടുവിധത്തിലാണെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

ജിഷയുടെ പിതാവ് പാപ്പു വീടിന് സമീപത്ത് താമസിക്കുന്ന വിവരം അറിയാമായിരുന്നിട്ടും സഹോദരി ദീപയെക്കൊണ്ട് മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള അപേക്ഷയില്‍ ഒപ്പിട്ടുവാങ്ങിയകാര്യവും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മതാചാരപ്രകാരം ജിഷയുടെ മൃതദേഹത്തില്‍ കര്‍മം ചെയ്യാനുള്ള അവസരംപോലും നിഷേധിച്ച് വളരെവേഗം ദഹിപ്പിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

ജിഷയുടെ മാതാവ് കൃത്യം നടന്ന ദിവസം വൈകിട്ട് അഞ്ചു മുതലുള്ള കാര്യങ്ങള്‍ അവ്യക്തമായാണ് പറയുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. പുതിയ കേസ് അന്വേഷിക്കുന്ന രീതിയില്‍ എല്ലാ മൊഴികളും തെളിവുകളും ആദ്യം മുതല്‍ ശേഖരിക്കാനാണ് എഡിജിപി ബി. സന്ധ്യയുടെ തീരുമാനം. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ തുമ്പുണ്ടാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.

Read More >>