പെരുമ്പാവൂര്‍ വിഷയം രാജ്യസഭയില്‍; കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് പിജെ കുര്യന്‍

ദളിതര്‍ക്കു നേര്‍ക്കുണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി ആരോപിച്ചപ്പോള്‍ സംഭവത്തിലെ പ്രതികളെ കണ്ടെത്തുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടുവെന്ന് സിപിഎം ആരോപിച്ചു.

പെരുമ്പാവൂര്‍ വിഷയം രാജ്യസഭയില്‍; കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് പിജെ കുര്യന്‍

ന്യൂഡല്‍ഹി: പെരുമ്പാവൂരിലും വര്‍ക്കലയിലുമുണ്ടായ സ്ത്രീ പീഡനങ്ങള്‍ഇന്ന് രാജ്യസഭയെ പ്രക്ഷുബ്ധമാക്കി.

ദളിതര്‍ക്കു നേര്‍ക്കുണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി ആരോപിച്ചപ്പോള്‍ സംഭവത്തിലെ  പ്രതികളെ കണ്ടെത്തുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടുവെന്ന് സിപിഎം ആരോപിച്ചു.

അന്വേഷണത്തില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്നും ദൈവത്തിന്റെ സ്വന്തം നാട് പീഡകരുടെ നാടായി മാറിയെന്നും ആരോപിച്ച ബിജെപി എംപി തരുണ്‍ വിജയ് നിര്‍ഭയ കേസിനു സമാനമായ സംഭവമാണ് ആവര്‍ത്തിച്ചിരിക്കുന്നതെന്നും പറഞ്ഞു.

നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും സംരക്ഷണത്തിന് പോലീസിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് എന്നായിരുന്നു സിപിഐ(എം) നേതാവ് സി.പി നാരായണന്‍റെ പ്രസ്താവന. സിപിഐ നേതാവ് ഡി.രാജയും പ്രശ്‌നത്തില്‍ ഇടപെട്ടു.

അതിനിടെ, നാളെ കേരളത്തിലേക്ക് പോകുമെന്ന് സാമൂഹ്യക്ഷേമമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും അന്വേഷണം നടത്താമെന്നും കേന്ദ്രത്തിന് വിഷയത്തില്‍ ഇടപെടാമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അറിയിച്ചതോടെയാണ് ബഹളം ശമിച്ചത്.

Read More >>