അപകടത്തില്‍പ്പെട്ട സര്‍ക്കാര്‍ വാഹനത്തിനുള്ളില്‍ അരഡസന്‍ മദ്യകുപ്പികള്‍; നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുക്കുന്നതിനിടയിലാണ് നാട്ടുകാര്‍ വണ്ടിക്കുള്ളിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്.

അപകടത്തില്‍പ്പെട്ട സര്‍ക്കാര്‍ വാഹനത്തിനുള്ളില്‍ അരഡസന്‍ മദ്യകുപ്പികള്‍; നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

അപകടത്തില്‍പ്പെട്ട സര്‍ക്കാര്‍ വാഹനത്തിനുള്ളില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനു വാഴപ്പിള്ളി മില്‍മ പ്ലാന്റിന് സമീപമാണ് മത്സ്യവികസന കോര്‍പറേഷന്റെ ഇന്നോവയൂം കെഎസ്ആര്‍ടിസി. ബസും അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുക്കുന്നതിനിടയിലാണ് നാട്ടുകാര്‍ വണ്ടിക്കുള്ളിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്.


ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോകുന്നതാണെന്ന് ആരോപിച്ചും വാഹനത്തിലുള്ള ബാഗുകളില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടും എല്‍.ഡി.എഫ്. പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഒടുവില്‍ വാഹനത്തിലുള്ള വസ്തുക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും എന്നു പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്.

പെരുമ്പാവൂര്‍ ഭാഗത്തുനിന്നു വന്ന സര്‍ക്കാര്‍ വക ഇന്നോവ കാറും മൂവാറ്റുപുഴയില്‍നിന്നു പോകുന്ന കെആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്നോവയുടെ ഡ്രൈവര്‍ തിരുവനന്തപുരം കൊച്ചുവിള റെജീന മന്‍സില്‍ റിയാസ് (32) നെ അരമണിക്കൂര്‍ സമയത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാ സംഘം പുറത്തെടുത്തത്. രക്ഷആപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇന്നോവയില്‍നിന്നു നാട്ടുകാര്‍ മദ്യകുപ്പികള്‍ കണ്ടെത്തിയത്. പരിശോധനയില്‍ അരഡസന്‍ കുപ്പി മദ്യം കണ്ടെത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുമ്പോള്‍ വാഹനത്തില്‍ പതിച്ചിരുന്ന സര്‍ക്കാര്‍ ബോര്‍ഡ് എടുത്തു മാറ്റാന്‍ ചിലര്‍ നടത്തിയ ശ്രമം നാട്ടുകാര്‍ എതിര്‍ത്തു. ഇത് സംഘര്‍ഷത്തിനും ഇടയാക്കി. ഒടുവില്‍ വാഹനവും മദ്യക്കുപ്പികളും പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റുകയലും അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ റിയാസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റു ജീവനക്കാര്‍ക്ക് നിസാര പരിക്കു മാത്രമേ ഉണ്ടായിരുന്നു എന്നതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.

അപകടത്തില്‍പ്പെട്ട കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനു തൊട്ടുപിന്നാലെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉ്രപരോധിച്ചു. വോട്ടുപിടിക്കുന്നതിന് പണവുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നും കാറില്‍നിന്നു കണ്ടെടുത്ത രണ്ടു ട്രോളി ബാഗുകളില്‍ പണമുണ്ടെന്നും അവര്‍ ആരോപിച്ചു. കാറിലുണ്ടായിരുന്നവരെ പോലീസ് രക്ഷപെടുത്തിയെന്നും കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരോപിച്ച് പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു.

മുന്‍ എം.എല്‍.എ. മാരായ ഗോപി കോട്ടമുറിക്കല്‍, ബാബുപോള്‍, സി.പി.എം. നേതാവ് അഡ്വ. പി.എം.ഇസ്മയില്‍ എന്നിവര്‍ സ്ഥലത്തെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തുകയും പിടിച്ചെടുത്ത വസ്തുക്കള്‍ തെരഞ്ഞെടുപ്പു സ്‌ക്വാഡിന് കൈമാറുമെന്നും സംഭവം സംബന്ധിച്ച് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിക്കുകം ചെയ്തു.

Story by
Read More >>