ഇടുതുപക്ഷം തങ്ങള്‍ക്ക് വോട്ട് ചെയ്തവരോട് മാന്യത കാട്ടിയില്ലെന്ന് പിസി ജോര്‍ജ്

ഇപ്പോള്‍ പിണറായിയും ഉമ്മന്‍ ചാണ്ടിയും പരസ്യമായി കണ്ടെങ്കില്‍ ഇനി പലതവണ രഹസ്യമായി കാണും. ലാവ്ലിന്‍ കേസിലും ഇരുവരും ഒത്തുകളിക്കുകയായിരുന്നു. സോളാര്‍, ബാര്‍ കോഴ അഴിമതികളില്‍ രാഷ്ട്രീയനേതൃത്വം എന്തെങ്കിലും നടപടിയുണ്ടാക്കുമെന്നു കരുതുന്നില്ല.

ഇടുതുപക്ഷം തങ്ങള്‍ക്ക് വോട്ട് ചെയ്തവരോട് മാന്യത കാട്ടിയില്ലെന്ന് പിസി ജോര്‍ജ്

ഇടുതപക്ഷം തങ്ങള്‍ക്ക് വോട്ട് ചെയ്തവരോട് മാന്യത കാട്ടിയില്ലെന്ന് പിസി ജോര്‍ജ്. വി.എസ്. അച്യുതാനന്ദനോടു സി.പി.എം. കാട്ടിയതു നീതികേടാണെന്നും വി.എസ്. മത്സരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇടതു- വലതു മുന്നണികള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം തുടരുമെന്നും അതുകൊണ്ടു തന്നെ ഭരണത്തിലെത്തിയാലുടന്‍ എല്‍.ഡി.എഫ്. ഉമ്മന്‍ ചാണ്ടിയെ ജയിലിടുമെന്നൊന്നും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പിണറായിയും ഉമ്മന്‍ ചാണ്ടിയും പരസ്യമായി കണ്ടെങ്കില്‍ ഇനി പലതവണ രഹസ്യമായി കാണും. ലാവ്ലിന്‍ കേസിലും ഇരുവരും ഒത്തുകളിക്കുകയായിരുന്നു. സോളാര്‍, ബാര്‍ കോഴ അഴിമതികളില്‍ രാഷ്ട്രീയനേതൃത്വം എന്തെങ്കിലും നടപടിയുണ്ടാക്കുമെന്നു കരുതുന്നില്ല. കോടതിയില്‍നിന്നാണ് നടപടിയുണ്ടാകേണ്ടതന്നും അദ്ദേഹം പറഞ്ഞു.


പിണറായി വിജയനെ പിന്തുണച്ച് സഭാനേതൃത്വങ്ങള്‍ രംഗത്തുവന്നതിനെയും പിസി ജോര്‍ജ് ശക്തമായ ഭാഷയില്‍ വിമര്‍ിച്ചു. അഴകുള്ളവനെ അപ്പനെന്നു വിളിക്കുന്നതില്‍ സുഖം തോന്നുന്ന ചിലരുണ്ടെന്നാണ് ജോര്‍ജ് മറുപടി നല്‍കിയത്. അവരാണ് ഇപ്പോള്‍ ഇത്തരം നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇല്ലാതെ സ്വതന്ത്രനായി ജനപക്ഷത്താവും താന്‍ നിലയുറപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയായിരുന്നുവന്നും പിസി പറഞ്ഞു. നല്ലത് ചെയ്താല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും. ഉമ്മന്‍ ചാണ്ടി അങ്ങനെ തള്ളപ്പെടേണ്ട ആളല്ല. ഇത്രയും ജനകീയനായൊരു മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ബി.ഡി.ജെ.എസ്. വോട്ടുകള്‍ ബി.ജെ.പിക്കു ലഭിക്കാതതതിനാലാണ് പാലായില്‍ കെ.എം. മാണി വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.