പിബിയിലും തീരുമാനമാകാതെ വിഎസിന്റെ പദവി

എൽഡിഎഫ് സർക്കാരിൽ വിഎസ് അച്യുതാനന്ദന് എന്തു പദവി നൽകുമെന്ന കാര്യത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോയിൽ തീരുമാനമായില്ല.

പിബിയിലും തീരുമാനമാകാതെ വിഎസിന്റെ പദവി

ന്യൂഡൽഹി: മുതിര്‍ന്ന നേതാവായ വിഎസ് അച്യുതാനന്ദന് ഉചിതമായ പദവി നൽകണമെന്ന കാര്യത്തിൽ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്എങ്കിലും എൽഡിഎഫ് സർക്കാരിൽ വിഎസിന് എന്തു പദവി നൽകുമെന്ന കാര്യത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോയിളും  തീരുമാനമായില്ല.

വിഎസിന് സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള ഒരു പദവി നല്‍കുമ്പോള്‍ അത് രണ്ട് അധികാര കേന്ദ്രങ്ങള്‍ക്ക് വഴി തുറക്കുമെന്ന് സംസ്ഥാന നേതാക്കള്‍ ഭയക്കുന്നു. അങ്ങനെ വന്നാൽ അത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അവര്‍ കരുതുന്നു. അത് കൊണ്ട് തന്നെ പദവി എന്തെന്ന തീരുമാനം കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു.

സർക്കാരിന്റെ ഉപദേശകൻ, കാബിനറ്റ് റാങ്കോടെ എൽഡിഎഫ് അധ്യക്ഷ സ്ഥാനം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുക തുടങ്ങിയവ വിഎസിന് നൽകുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്.

Read More >>