പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പുറത്ത്.

ഭവന സന്ദര്‍ശനത്തിനെത്തുന്ന എംഎല്‍എ വീട്ടിലുള്ള സ്ത്രീക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വീഡിയോ രൂപത്തില്‍ പ്രചരിക്കുന്നത്

പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പുറത്ത്.

പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പുറത്ത്. ഭവന സന്ദര്‍ശനത്തിനെത്തുന്ന എംഎല്‍എ വീട്ടിലുള്ള സ്ത്രീക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വീഡിയോ രൂപത്തില്‍ പ്രചരിക്കുന്നത്.

വീഡിയോയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വീട്ടിലെത്തുന്ന എംഎല്‍എ കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്. തിരിച്ചിറങ്ങാന്‍ നേരം മടിയില്‍ നിന്നും ഇടതുകൈകൊണ്ട് പണമെടുത്ത് സ്ത്രീക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.


വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നത് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നിരിക്കേ പ്രസ്തുത വീഡിയോയുടെ പേരില്‍ യുഡിഎഫ് നേതൃത്വം അങ്കലാപ്പിലാണ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന രംഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.