ഇത്തവണ ആറന്മുളയിലെ സ്ഥാനാര്‍ത്ഥി ശിവദാസന്‍നായരാണെങ്കില്‍ യുഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന് പറഞ്ഞരുന്നതായി ഡിസിസി ഭാരവാഹികള്‍

95 ശതമാനം ഡിസിസി ഭാരവാഹികളും കെപിസിസി നേതൃത്വത്തെ രേഖാമൂലം ഇക്കാര്യം അറിയച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു....

ഇത്തവണ ആറന്മുളയിലെ സ്ഥാനാര്‍ത്ഥി ശിവദാസന്‍നായരാണെങ്കില്‍ യുഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന് പറഞ്ഞരുന്നതായി ഡിസിസി ഭാരവാഹികള്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊട്ടിത്തെറികള്‍ തുടരുന്നു. ആറന്മുളയിലെ സീറ്റ് കോണ്‍ഗ്രസിന് നഷ്ടമായതിനെ തുടര്‍ന്ന് പത്തനംതിട്ട ഡിസിസിയിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശിവദാസന്‍ നായര്‍ക്കെതിരെയാണ് ഡിസിസി അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇത്തവണ ശിവദാസന്‍നായരാണ് ആറന്മുളയിലെ സ്ഥാനാര്‍ത്ഥിയെങ്കില്‍ യുഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന് പറഞ്ഞിരുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ് വ്യക്തമാക്കി. 95 ശതമാനം ഡിസിസി ഭാരവാഹികളും കെപിസിസി നേതൃത്വത്തെ രേഖാമൂലം ഇക്കാര്യം അറിയച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ശിവദാസന്‍ നായര്‍ ഡിസിസി ഭാരവാഹികളെ മാറ്റിനിര്‍ത്തുകയുണ്ടായെന്നും അനില്‍ തോമസ് സൂചിപ്പിച്ചു.