പരവൂര്‍ ദുരന്തം: ദുരിതബാധിതര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസമുണ്ടായാല്‍ കോടതി നേരിട്ട് ഇടപെടും. രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം തേടുമെന്നും കോടതി വ്യക്തമാക്കി.

പരവൂര്‍ ദുരന്തം: ദുരിതബാധിതര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഇരകള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് പരാമര്‍ശം.

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസമുണ്ടായാല്‍ കോടതി നേരിട്ട് ഇടപെടും. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം തേടുമെന്നും കോടതി വ്യക്തമാക്കി.


നഷ്ടപരിഹാര നിര്‍ണയം ഏതുവിധത്തില്‍ നടത്താന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  കേസ് അനന്തമായി നീട്ടില്ല. ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈകോടതി വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ ദുരന്തനിവാരണസേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് കോടതി അതൃപ്തി പ്രകടിപ്പിച്ചു. വെടിക്കെട്ടിന് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ, പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ വിശദീകരിച്ച് എക്‌സ്‌പ്ലോസീവ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു.